Thamarassery: ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് SDPI Thamarassery പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡ് വെട്ടി പൊളിച്ചു പൈപ്പ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കാത്തതിനാൽ പല സ്ഥലങ്ങളിലും അപകടങ്ങളും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കാൽനട യാത്രക്കാർക്ക് പോലും ഭീഷണി ഉയർത്തുന്ന വിധം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാതെ അധികാരികൾ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. എത്രയും വേഗത്തിൽ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകാനും പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വാടിക്കൽ അധ്യക്ഷത വഹിച്ചു. പി കെ ജാബിർ, കരീം അണ്ടോണ, പി. പി.അഷ്റഫ്, നാസർ തച്ചം പൊയിൽ, മുജീബ് പള്ളിമുക്ക്, നിസാർ പള്ളിപ്പുറം, അലി പരപ്പൻപൊയിൽ, എന്നിവർ സംസാരിച്ചു.
സിദ്ദീഖ് ഈർപ്പോണ സ്വാഗതവും, ഉബൈദ് കോരങ്ങാട് നന്ദിയും പറഞ്ഞു.