Thamarassery: കാരാടി കുടുക്കിൽ ഉമ്മരം റോഡിൽ ബഹളം കേട്ട് എത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ കയ്യേറ്റ ശ്രമം. ഇതേ തുടർന്ന് നാട്ടുകാർ സമീപത്തുള്ള CPI(M) ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തി അവിടെയുണ്ടായിരുന്നവരെ വിവരം അറിയിക്കുകയും, ഉടനെ സ്ഥലത്തെത്തിയ പാർട്ടി പ്രവർത്തകർ ആളൊഴിഞ്ഞ വീട്ടിൽ ലഹരി ഉപയോഗിക്കുന്ന സംഘത്തെ ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പരുക്കേറ്റ കാരാടി ചടച്ചിക്കുന്ന് സ്വദേശി ഷാഹിദ് (26) നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തെ തുടർന്ന് CP1 (M) ഓഫീസിന് പോലീസ് കാവൽ ഏർപ്പെടുത്തി. പാർട്ടി പ്രവർത്തകരും ഓഫീസിനു മുന്നിൽ സംരക്ഷണം തീർക്കാനായി എത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇരു വിഭാഗങ്ങളും വാക്കേറ്റം നടക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.