വീട്ടമ്മയുടെMukkam, കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

HOP UAE VISA FROM 7300 INR - BANNER
Mukkam: വീട്ടമ്മയുടെ കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ചയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി കോലോത്തുംകടവ് പാലക്കത്തൊടി ജംഷീദാണ് പിടിയിലായത്.
കാരശ്ശേരി വല്ലാത്തായിപാറയില്‍ ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. കാവുങ്ങല്‍ അസീസിന്റെ ഭാര്യ സഫിയ പുലര്‍ച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാന്‍ അടുക്കള ഭാഗത്തത്തെ വാതില്‍ തുറന്നു വര്‍ക്ക് ഏരിയയിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. സഫിയയുടെ ചെറുത്ത് നില്‍പ്പ് കാരണം മാല അപഹരിക്കാന്‍ കഴിഞ്ഞില്ല.

പഴുതടച്ച അന്വേഷണത്തിലൂടെ മണിക്കൂറുകള്‍ക്കം ആണ് പ്രതിയെ മുക്കം പോലീസ് പിടികൂടിയത്. കോടഞ്ചേരി, കൊടുവള്ളി, ബാലുശ്ശേരി സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ ജംഷീദ് പ്രതിയാണെന്നും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.  ഇന്‍സ്‌പെക്ടര്‍ കെവി മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, സി പി ഒ മാരായ അബ്ദുറഷീദ്, ഷിബു, അനീസ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test