Thiruvambady: ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടത്തുന്ന സമയത്ത് തന്നെ തിരുവമ്പാടി മണ്ഡലത്തിലും തത്സമയം പരിപാടികൾ സംഘടിപ്പിച്ചു.
കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷീജ കെ.വി, സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ടി.കെ അബൂബക്കർ അധ്യക്ഷനായി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാഥിതിയായി,