Kalpetta, three arrested on complaint of girl child molestation. image

Kalpetta, പെൺ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിൽ.

hop thamarassery poster

Kalpetta: കേണിച്ചിറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതിമാർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമല നഗറിൽ താമസിക്കുന്ന കിഴക്കേ മഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജഞ്ജന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്‌ നൽകിയതിനാണ് സുജ്ഞാനയ്ക്കെതിരെ കേസ് ചുമത്തിയത്.

കഴിഞ്ഞയാഴ്ച കൽപറ്റ പോക്സോ കോടതിയിൽ കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്. ഒളിവിലായിരുന്ന ദമ്പതികൾ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 മുതൽ പ്രതികൾ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പരാതിപ്പെട്ടാൽ ഫോണിൽ പകർത്തിയ നഗ്ന ചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test