Kannur won the golden crown of youth art image

കൗമാര കലയുടെ സുവർണ കിരീടം കണ്ണൂരിന്

hop thamarassery poster

Kollam: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തി കണ്ണൂ‍ർ. 952 പോയിന്റിനാണ് കണ്ണൂ‍ർ ഒന്നാമതെത്തിയത്. ഇത് നാലാം തവണയാണ് Kannur കിരീടം നേടുന്നത്. 24 വർഷത്തിന് ശേഷമാണ് കിരീടം വീണ്ടും കണ്ണൂരിലെത്തുന്നത്.

എന്നാൽ കഴിഞ്ഞ വ‍ർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്. ഹൈസ്കൂൾ വിഭാ​ഗം സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ​ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്ത്. 244 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 64 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.

ഹയർ സെക്കന്ററി വിഭാഗം സ്കൂളുകളിലും മുന്നിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ തന്നെയാണ്. 143 പോയിന്റുമായാണ് ഹയർ സെക്കന്ററി വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടിയത്. മാന്നാർ എൻഎസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test