Kattippara, cut-down garden SS MUP School celebrated its anniversary image

Kattippara, വെട്ടിഒഴിഞ്ഞ തോട്ടം എസ് എസ് എം യു പി സ്കൂൾ വാർഷികാഘോഷം നടത്തി

hop thamarassery poster

Kattippara: വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യുപി സ്കൂളിന്റെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷം ഡോ.എംകെ മുനീർ എംഎൽ എ ഉദ്ഘാടനം ചെയ്തു. പുതുതായി നിർമ്മിച്ച സിഎച്ച് ബ്ലോക്കിന്റെ നാമകരണ അനാഛാദനവും അദ്ദേഹം നിർവ്വഹിച്ചു.

വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപകനായി വിരമിക്കുന്ന വിജയൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സാംസ്കാരിക സദസ്സും നാടിന്റെ ആഘോഷമായി ഉത്സവാന്തരീക്ഷത്തിൽ നടത്തി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ് കെപി നാസർ സ്വാഗത പ്രസംഗം നടത്തി. മുൻ എംഎൽഎ വിഎം ഉമ്മർ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സോഫ്റ്റ് ബെയ്സ് ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജേതാവ് സൽമാനെ അദ്ദേഹം വേദിയിൽ ആദരിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസിനെയും വൈസ് പ്രസിഡൻറ് സാജിത ഇസ്മായിലിനെയും ആദരിച്ചു.

റിട്ടയർ ചെയ്യുന്ന വിജയൻ മാസ്റ്റർക്ക് വിദ്യാർത്ഥികളും പിടിഎ യും സ്കൂൾ സഹ പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും പയറും ചോറും വാട്സാപ്പ് ഗ്രൂപ്പും സ്നേഹോപഹാരങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട്, എസ്എസ്എംഇഎ സെക്രട്ടറി സി കെ ബദറുദ്ദീൻ ഹാജി, Kattippara ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മോയത്ത്, മെമ്പർ ബിന്ദു സന്തോഷ്, മൊഹമ്മദ് അഷ്റഫ് മാസ്റ്റർ (HM GLPS vot), പിടിഎ വൈസ് പ്രസിഡന്റ് പിപി സലിം, എംപിടിഎ പ്രസിഡന്റ് സഫീറ എൻകെ, ഹൈദരലി കെ കെ, മുൻ പിടിഎ പ്രസിഡന്റ് ഇസ്മായിൽ ടി എം, മുൻ വാർഡ് മെമ്പർ അബ്ദുൾ അസീസ്, ടി അസീസ് മാസ്റ്റർ, കരീം മാസ്റ്റർ, മദാരി ജുവൈരിയ, തുടങ്ങിയവർ പ്രസംഗിച്ചു.

പഠന മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. കരാട്ടെ കളർ ബെൽറ്റ് സെൻസായ് മുജീബ് റഹ്മാൻ വിദ്യാർത്ഥികളെ അണിയിച്ചു. AEO സതീഷ് കുമാർ, സലാം ആര്യങ്കുളം, സെയ്തൂട്ടി ഹാജി, സലീം മാസ്റ്റർ വേണാടി, അൻവർ സഖാഫി, നൗഷാദ് കാക്കവയൽ, അഷ്റഫ് പി വി, റാഷിദ് പോപ്പുലർ, രാലിസ രാജു തുടങ്ങിയവർ ആശംസകൾ നേർന്നു. വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങളും സ്കൂളിൽ നടത്തിയ തനതു പ്രവർത്തനങ്ങളും വിദ്യാലയം സമീപകാലത്തു കൈവരിച്ച മികച്ച നേട്ടങ്ങളും വളർച്ചയും അദ്ദേഹം വിശദീകരിച്ചു. എസ്എസ്എംഇഎ ട്രഷറർ സുബൈർ വൈറ്റ്ലാന്റ് നന്ദി പറഞ്ഞു. തുടർന്നു നടന്ന കലാപരിപാടികളും ഗാനമേളയും മാജിക്ക് ഷോയും നാട്ടുകാർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test