Kattippara: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കം കുറിച്ചു. ഫുട്ബോൾ പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി നിർവഹിച്ചു.
ഫുട്ബോൾ ടീമുകൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ.യു ആശംസകൾ നേർന്നു. സ്കൂളിലെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ 5 ടീമുകളായി തിരിച്ചു. മൊറോക്കോ എഫ്.സി, മിറാക്കിൾ എഫ് സി, തമ്പിസ് എഫ്.സി, ലെജെൻ്റ്സ് എഫ്.സി, ഈഗിൾ എഫ്.സി എന്നിങ്ങനെ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ആവേശകരമായ ഇന്നത്തെ ഉദ്ഘാടന മത്സരത്തിൽ തമ്പിസ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മിറാക്കിൾ എഫ്സിയെ പരാജയപ്പെടുത്തി. കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ റഫറിക്കുള്ള അവാർഡ് നേടിയ സ്കൂൾ കായികാധ്യാപകൻ ശ്രീ. മെൽവിൻ തോമസ് കളികൾ നിയന്ത്രിച്ചു.