Kattippara: മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിൽ അക്ഷര ചെപ്പ് ശില്പശാല ആരംഭിച്ചു. അക്കാദമിക നിലവാരം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രത്യേക പരിശീലനം ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
നാലാം ക്ലാസ്സ് കഴിഞ്ഞു പോകുന്ന കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എഴുത്തിലും വായനയിലും മികച്ച വിജയം നേടുക എന്നതാണ് അക്ഷര ചെപ്പിന്റ പ്രധാന ഉദ്ദേശം. എല്ലാ ദിവസവും വൈകുന്നേരം കുട്ടികൾക്കായി ഓരോ വിഷയങ്ങൾക്കും പ്രത്യേക പരിശീലനങ്ങൾ ഈ പദ്ധതി പ്രകാരം നൽകിവരുന്നു.
ഭാഷയിലെ സ്വതന്ത്ര രചന പ്രോത്സാഹിപ്പിക്കുക, ചതുഷ് ക്രിയകൾ ഉൾപ്പെടുത്തിയുള്ള ഗണിത പ്രവർത്തനങ്ങൾ സ്വയം ചെയ്യുക, എന്നിങ്ങനെ വ്യത്യസ്ത തരം ഉദ്ദേശങ്ങളാണ് അക്ഷരച്ചെപ്പിലൂടെ വിദ്യാലയം മുന്നിൽ കാണുന്നത്.
സ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദു ബെന്നി അക്ഷരചെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക നിലവാരം കൊടുക്കുക എന്ന ലഷ്യത്തോടെ, ഇംഗ്ലീഷ്, ഗണിതം,മലയാളം, പരിസരപഠനം, എന്നി വിഷയങ്ങളുടെ മികവിന് ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഈ പദ്ധതിയെ പരിഷ്കരിച്ച് ഏറ്റെടുത്തു നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ട് എന്നു സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി ചിപ്പി രാജ് അറിയിച്ചു. സിനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി, സ്റ്റാഫ് സെക്രട്ടറി അരുൺ കെ ജെ, മരിയ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.