Koduvally: പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂർ കൊഴപ്പൻ ചാലിൽ പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അബ്‌ദുൽ റസാഖ്(49) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയോടെ ബന്ധുവിൻ്റെ വീടിൻ്റെ പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ മുകളിൽ നിന്ന് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധ രാത്രിയോടെയായിരുന്നു അന്ത്യം.
ഭാര്യ: ജംസീന. മക്കൾ: ആയിഷ നൂറ (ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനി, പത്തനംതിട്ട മെഡിക്കൽ കോളേജ്), ഫാത്തിമ സഹ്റ(എം ജെ ഹയർ സെക്കൻററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി), ആരിഫ സിദ്റ(എളേറ്റിൽ ജി എം യു പി സ്കൂൾ വിദ്യാർത്ഥിനി). സഹോദരങ്ങൾ: കെ സി മുഹമ്മദ് ഗുരുക്കൾ(പന്നൂർ മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി, ഷാഫി കളരി മർമ്മ ചികിത്സാലയം എളേറ്റിൽ), ഖദീജ പന്നൂർ, ഫാത്തിമ മങ്ങാട്, നഫീസ കൈതപ്പൊയിൽ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയോടെ പന്നൂർ ജുമുഅ മസ്ജിദിൽ.