Koduvally: ദേശീയ പാതയിൽ Koduvally ടൗണിൽ മിനി സിവിൽ സ്റ്റേഷനിലേക്കു പോകുന്ന ഭാഗത്തെ വൈദ്യുതത്തൂണിൽ തീപിടിച്ചത് ആശങ്ക പരത്തി.
ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് തീപ്പിടിത്തമുണ്ടായത്. എച്ച്.ടി. ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വൈദ്യുത തൂണിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ കേബിൾ സ്ഥാപനത്തിന്റെ വയറുകളും ഉപകരണങ്ങളും കത്തി നശിച്ചു. തൂണിൽ തീ പടരുന്നതു കണ്ട നാട്ടുകാർ ഉടൻ തന്നെ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചു.
ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാട്ടുകാരുടെയും Koduvally പോലീസിന്റെയും സഹായത്തോടെ വെള്ളമൊഴിച്ച് തീയണച്ചു. നരിക്കുനിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.