Koodaranji: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി കൂടരഞ്ഞി മേഖല കമ്മറ്റി സംഘടിപ്പിച്ച കാൽ നട പ്രചാരണ ജാഥ പൂവാറൻ തോട്ടിൽ DYFI ബ്ലോക്ക് ട്രഷറർ ആദർശ് ജോസഫും,സമാപന പൊതുയോഗം കൂടരഞ്ഞിയിൽ ഡി വൈ എഫ് ഐ ബ്ലോക്ക് ജോ.സെക്രട്ടറി എ കെ രനിൽ രാജും ഉദ്ഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ സായൂജ് കെ ജെ, ജാഥ വൈസ് ക്യാപ്റ്റൻ മരീന സെബാസ്റ്റ്യൻ, മാനേജർ വിപിൻ കെ, പൈലറ്റ് പ്രനൂപ് കെ എം, എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് ഫാരിസ്, മേഖല കമ്മിറ്റി അംഗങ്ങളായ ഡോഫിൻ തോമസ്, അഖിൽ ബാബു, അരുൺ കൽപ്പൂർ, സനോജ് തുടങ്ങിയവർ സംസാരിച്ചു.