Koodaranji: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പിന്റെയും കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 2023 ഡിസംബർ 6 ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 19
അങ്കണവാടികളിലും വെച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് പഞ്ചായത്ത് തല ക്വിസ് മത്സരം നടത്തിയത്.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 കുട്ടികൾ പങ്കെടുത്ത മൽസരത്തിൽ ദേവനന്ദ രാജൻ ഒന്നാം സമ്മാനം നേടി, മേഘ മനോജ്, നാജിഹ പി എൻ എന്നിവർ യഥക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റെറ്റർ മറീന സെബാസ്റ്റിയൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ Koodaranji ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ റോസിലി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി എസ് രവീന്ദ്രൻ, വാർഡ് മെമ്പർ സീന ബിജു, യൂത്ത് കോഡിനേറ്റർ അരുൺ എന്നിവർ വിജയികൾക്കുള്ള സമ്മാനം, പ്രോത്സാഹന സമ്മാനം, മെഡലുകൾ എന്നിവ നൽകി അനുമോദിച്ചു.