Koodaranji: കോഴിക്കോട് ജില്ലാ പഞ്ചായത്തും Koodaranji ഗ്രാമ പഞ്ചായത്തും സംയോജിതമായി നടത്തുന്ന 2023 – 24 വാർഷിക പദ്ധതി മുട്ട ഗ്രാമം പഞ്ചായത്ത് തല ഉദ്ഘാടനം Kozhikode ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
Koodaranji ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, Kozhikode ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, Koodaranji പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ , ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, ഗ്രാമ പഞ്ചായത്ത് അംഗം ബാബു മൂട്ടോളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, കക്കാടം പൊയിൽ വെറ്ററിനറി സർജൻ ഡോ: അഞ്ജലി എ.എൽ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് 45 മുതൽ 60 ദിവസം പ്രായമുള്ള 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്തത്.