Koodaranji: കർമ്മലീത്താ സന്യാസിനി സമൂഹം Thamarassery സെന്റ് മേരിസ് പ്രൊവിൻസ് അംഗം സിസ്റ്റർ ഹെലൻ (89) നിര്യാതയായി.
സംസ്കാരം ഇന്ന് (07-01-2024-ഞായർ ) ഉച്ചക്ക് Koodaranji മഠം ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. വയനാട് പാടിച്ചിറ വടക്കും കര (കണിയാറകത്ത്) പരേതരായ ആഗസ്തി – കത്രി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: പരേതനായ ഏലിക്കുട്ടി, ചിന്നമ്മ, അഗസ്റ്റിൻ, പെണ്ണമ്മ.
നടവയൽ, കീഴ്പ്പള്ളി, പുഷ്പഗിരി, തോട്ടുമുക്കം, എൻ. ആർ പുര, കുട്ടർപ്പാടി, കബനിഗിരി, ചെറുപാറ, കൽക്കുണ്ട്, അടയ്ക്കാ കുണ്ട്, തിരുവമ്പാടി, മുതുകാട്, മുക്കം, കക്കാടംപൊയിൽ,തേക്കും കുറ്റി, താമരശ്ശേരി, കൂടരഞ്ഞി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തോട്ടുമുക്കം, എൻ. ആർ പുരം, കുട്ടർപ്പാടി, കബനി ഗിരി, ചെറുപാറ, കൽക്കുണ്ട്, അടയ്ക്കാകുണ്ട്, മുതുകാട്, എന്നിവിടങ്ങളിൽ ലോക്കൽ സുപ്പീരിയർ ആയും സേവനം ചെയ്തിട്ടുണ്ട്. തലശ്ശേരി, മാനന്തവാടി, കർണാടക, താമരശ്ശേരി പ്രോവിൻസുകളിലെ വിവിധ മഠങ്ങളിൽ സേവനം ചെയ്ത ശേഷം കൂടരഞ്ഞിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.