Koodaranji, the car was gutted and a charred body was found on the driver's seat image

Koodaranji, കാര്‍ കത്തി നശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ മൃത ദേഹവും

hop thamarassery poster

Koodaranji: തീപിടിച്ച കാറിന് അകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധ രാത്രിയോടെയാണ് സംഭവം.

ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃത ദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു.

തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തുണ്ട്. അഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നും പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്. മൃതദേഹം ഇദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് അറിയാൻ പരിശോധന ആവശ്യമാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test