Koyilandy, diesel smuggling under the guise of sand; Enforcement caught up image

Koyilandy, കൊയിലാണ്ടിയില്‍ മണല്‍ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; എന്‍ഫോഴ്സ്മെന്റ് പിടികൂടി

hop thamarassery poster

Koyilandy: കൊയിലാണ്ടിയില്‍ നിന്നും മണല്‍ എന്ന വ്യാജേനെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി.

ഇന്നലെയാണ് സംഭവം. ടിപ്പര്‍ ലോറിയില്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്താന്‍ ശ്രമിച്ചത്. ഡീസല്‍ വിതരണം ചെയ്യാനായി പ്രത്യേക തരം മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു.

മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പര്‍ ടിപ്പര്‍ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസസലാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് കമ്മീഷണര്‍ വി.പി രമേശന്റ നിര്‍ദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ഡീസല്‍ പിടി കൂടിയത്. വടകര തിരുവള്ളൂര്‍ സ്വദേശികളാണ് ഡീസല്‍ കടത്തലിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
303760 രൂപ എസ്.ഡി. ടാക്‌സ്, എ.എസ്.ടി, സെസ് അടക്കം 303760 രൂപ പിഴ ഈടാക്കിയ ശേഷം ലോറി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test