Koyilandy: നന്തിയിൽ കടലില്‍ പോയ മത്സ്യ തൊഴിലാളിയെ കാണാതായി. ഫൈബർ വള്ളത്തിൽ മത്സ്യ ബന്ധനത്തിനു പോയ തൊഴിലാളിയെയാണ് കാണാതായത്.
റസാഖ് പീടികവളപ്പിൽ, തട്ടാൻകണ്ടി അഷ്‌റഫ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. തട്ടാൻകണ്ടി അഷ്‌റഫ് നീന്തി കരയിലെത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇടി മിന്നലേറ്റതിനെ തുടർന്ന് വള്ളത്തിനു കേടുപാടുകൾ സംഭവിച്ചതായി രക്ഷപ്പെട്ട അഷ്‌റഫ് പറഞ്ഞു.