Koyilandy, the timely intervention of the police brought the mother and her three children back to life image

Koyilandy, പോലീസുകാരുടെ അവസരോചിത ഇടപെടൽ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അമ്മയെയും മൂന്നു മക്കളെയും

hop thamarassery poster

Koyilandy: കടലിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നു മക്കളെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പോലീസുകാർക്ക് ബിഗ് സല്യൂട്ട്.

കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസുകാരുടെ അവസരോചിതമായ ഇടപെടലാണ് കൊല്ലം പാറപ്പള്ളിക്കു സമീപത്തെ കടലിൽ ചാടി മക്കളോടൊപ്പം ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്.

കുറ്റ്യാടി സ്വദേശിയായ അമ്മയെയും കുഞ്ഞുങ്ങളെയുമാണ് പോലീസുകാർ ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സ്കൂളിലെത്തിയ അമ്മ മൂന്നു കുഞ്ഞുങ്ങളെയും വിളിച്ച് പോയതിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ പെട്ടെന്നു തന്നെ ആ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് കുറ്റ്യാടി സി.ഐ. ഇ.കെ. ഷിജു പറഞ്ഞു. ഇതോടെ സ്ത്രീയുടെ ഫോണിന്റെ ലൊക്കേഷൻ പോലീസ് പരിശോധിച്ചു.

കൊയിലാണ്ടി കൊല്ലം മന്ദമംഗലം പരിസരത്ത് ഇവർ ഉള്ളതായി വ്യക്തമായതോടെ Koyilandy പോലീസിന് ഉടനടി വിവരം കൈമാറി. കൊയിലാണ്ടിയിലെ ഗ്രേഡ് എസ്.ഐ.
തങ്കരാജ്, കുറ്റ്യാടി സി.ഐ.യിൽ നിന്ന് വിവരം ലഭിച്ചയുടൻ മന്ദമംഗലം ഭാഗത്തേക്ക് കുതിച്ചു. എന്നാൽ, വീണ്ടും ലൊക്കേഷൻ പരിശോധിച്ചപ്പോൾ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കി. ഉടൻ തന്നെ തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലേക്ക് കുതിച്ചെത്തി. ഈ സമയം മക്കളോടൊപ്പം കടലിലേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു യുവതി.

പോലീസ് സംഘം ഇവരെ അനുനയിപ്പിച്ച് ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിന് കൈമാറി.

ഏതാനും ദിവസം മുമ്പ് മക്കൾക്ക് വിഷം നൽകി ആത്മഹത്യക്കൊരുങ്ങിയ ഒരാളെ വടകര, കൊയിലാണ്ടി പോലീസിന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരുന്നു. വിഷം ഉളളിൽ ചെന്നതിനെ തുടർന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയായിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test