Kozhikode, കോഴിക്കോട് ഓട്ടോ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളയിൽ സ്വദേശി ശ്രീകാന്താണ് (47) മരിച്ചത്. കൊലപാതകം നടന്നത് രാത്രിയിലെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ രണ്ടുപേരുണ്ടായിരുന്നു, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കടന്നുകളഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയം ഓട്ടോയിലുണ്ടായിരുന്ന ജിതിന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്ത കട്ട പിടിച്ച കറകൾ ഉണ്ട്. സംഘർഷം ഉണ്ടായതിന്റെ എല്ലാ സൂചനകളും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. ശ്രീകാന്തിനെ ആരോ വെട്ടിക്കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നതിന്റെ സമീപത്തായി കത്തി കിടക്കുന്ന കാർ ശ്രീകാന്തിന്റേതു തന്നെയാണ്. രണ്ടു ദിവസം മുന്നേ ഈ കാർ ആരോ കത്തിച്ചതാണ്. അതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശ്രീകാന്ത് രാത്രി സംഭവ സ്ഥലത്താണ് കിടന്നിരുന്നത്, ഇയാൾ മദ്യപിച്ചിരുനെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടന്ന് വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.