Kozhikode: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ നാലായി ഉയര്‍ന്നു.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം ആരോഗ്യമന്ത്രിയുടെ ഓഫീസാണ് പുറത്തു വിട്ടത്. നിപ പോസിറ്റീവ് ആയ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. 30 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. Kozhikode ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.