Kozhikode: നഗരത്തിൽ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. 74 ഗ്രാം ഹഷീഷ് ഓയിലുമായി തിരുവനന്തപുരം നെയ്യാറ്റിൻകര, ഉച്ചക്കട സ്വദേശി ഷിബുവിനെ (52) ആനിഹാൽ റോഡിലുള്ള റോയൽ പാലസ് ഹോട്ടലിലും 24 ഗ്രാം ഹഷീഷ് ഓയിലുമായി കൊയിലാണ്ടി അമ്പാടിത്താഴം സ്വദേശി പാറക്കണ്ടി അരുണിനെ (24) എം.സി.സി ബാങ്കിനരികിലും വെച്ചാണ് എക്സൈസ് ഇൻസ്പെക്ട ർ കെ. സുധാകരനും പാർട്ടിയും അറസ്റ്റ് ചെയ്തത്.
പ്രിവൻറിവ് ഓഫിസർ സി. രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാ രായ ജൂബിഷ്, ഷിബിൻ, ദീപക്, സുജല, അമ ൽഷ, എഡിസൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.