Kozhikode: നഗരത്തിൽ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി വളത്തൊടി നൻജാട്ടു നവാസ് (30) ആ ണ് പിടിയിലായത്.
അരയിടത്തുപാലം ഗോ കുലം മാളിനു സമീപം റോഡിൽ കാറിൽ വിൽപനക്കായി കൊണ്ടു വന്ന 7.07 ഗ്രാം എം. ഡി.എം.എയുമായി മെഡിക്കൽ കോളജ് പൊലീസും ആൻ്റി നാർകോട്ടിക് ഷാഡോ അ സിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേർന്നാണ് പിടി കൂടിയത്.
മാളുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതാണ് പ്രധാന രീതിയെന്നും പൊലീസ് പറ ഞ്ഞു. 6.320 ഗ്രാം കാറിൻ്റെ ഡാഷ് ബോർഡി ൽനിന്നും 0.75 ഗ്രാം പ്രതിയുടെ ദേഹത്തു നിന്നുമാണ് പൊലീസ് കണ്ടെടുത്തത്. മെഡിക്കൽ കോളജ് എസ്.ഐ നിധിൻ ആർ. മനോജ് കുമാർ, എസ്.ഐ സാദിഖ് അലി, രതീഷ് ബാബു, മനോജ് എടയേടത്ത്, സരുൺ, ശ്രീ ശാന്ത്, ഷിനോജ്, തൗഫീഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.