Kozhikode, youth arrested with MDMA image

Kozhikode, എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

HOP UAE VISA FROM 7300 INR - BANNER

Kozhikode: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കു മരുന്ന് വില്‍പന നടത്തുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. അരയടത്തുപാലം ഹോട്ടല്‍ മുറിയില്‍ വെച്ചാണ് 27.15 ഗ്രാം എം.ഡി.എം.എയുമായി തിരുവണ്ണൂര്‍ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുല്‍ റോഷ്നയില്‍ എം. റുഫീഷ് (31), കളരിക്കല്‍ ഹൗസില്‍ കെ. ശ്രാവണ്‍ (21) എന്നിവരെ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടര്‍ എൻ. ലീലയും ചേര്‍ന്നാണ് പിടി കൂടിയത്.

ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച്‌ നല്‍കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ റുഫീഷ്. ഇടക്ക് കോഴിക്കോട്ടെത്തുന്ന ഇയാള്‍ ബംഗളൂരുവിലാണ് ഇടപാടുകള്‍ നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് ലഹരി വസ്തുക്കളുമായി കോഴിക്കോട്ടേക്ക് എത്തിയത്.

തിരുവണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ വീട്ടില്‍ വരാറില്ല. തന്റെ സുഹൃത്തായ ശ്രാവണനെ ബിസിനസില്‍ പങ്കാളിയാക്കി പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവടതന്ത്രത്തിനാണ് കോഴിക്കോട്ടേക്ക് വന്നത്.*

ഗൂഗിള്‍ ലൊക്കേഷനിലൂടെയും വാട്സ്‌ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന റുഫീഷിനെ കുറിച്ച്‌ വിവരം ലഭിക്കാൻ പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. ബംഗളൂരുവില്‍ റെന്റ് എ കാറിന്റെ ബിസിനസിന്റെ മറവിലാണ് ഇയാള്‍ ലഹരി കച്ചവടം ചെയ്യുന്നത്.

കേരളത്തില്‍ നിന്ന് പല കോഴ്സുകള്‍ക്കും ജോലിക്കുമായി ബംഗളൂരുവില്‍ എത്തുന്ന ആണ്‍ കുട്ടികളോടും പെണ്‍കുട്ടികളോടും ചങ്ങാത്തം കൂടി ലഹരിയുടെ വാഹകരാക്കുന്ന തന്ത്രങ്ങളും റുഫീഷിനുണ്ടെന്ന് പൊലീസ് പറഞ്ഞു. Kozhikode സിറ്റിയില്‍ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ബീച്ച്‌, പാര്‍ക്കുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഡാൻസാഫിന്റെയും നാര്‍കോട്ടിക് സ്ക്വാഡിന്റെയും നീരീക്ഷണം ഉണ്ടാകുമെന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ അനൂജ് പലിവാള്‍ പറഞ്ഞു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test