Kozhikode, Youth League's Maharalli against hatred and bad governance image

Kozhikode, വിദ്വേഷത്തിനും ദുർ ഭരണത്തിനുമെതിരെ.. പ്രതിഷേധക്കടലായി യൂത്ത് ലീഗിന്‍റെ മഹാറാലി

hop thamarassery poster

Kozhikode: രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തു പാകുന്ന സംഘ് പരിവാറിനും കേരളത്തിലെ ഇടത് ദുർ ഭരണത്തിനുമെതിരെ പ്രതിഷേധക്കടലായി മുസ്‌ലിം യൂത്ത് ലീഗിന്‍റെ മഹാറാലി.

മഹാറാലികൾ ഏറെക്കണ്ട നഗരത്തിന്‍റെ സമര പാതകളിൽ നിന്ന് വ്യത്യസ്തമായി സ്വപ്ന നഗരിയിൽ നിന്ന് തുടങ്ങി മൂന്ന് കിലോ മീറ്റർ ചുറ്റി സഞ്ചരിച്ച റാലി കടപ്പുറത്ത് സമാപിച്ചു. ഹരിത പതാകയേന്തി ആയിരക്കണക്കിന് യുവാക്കൾ അണി നിരന്ന മാർച്ച് യൂത്ത് ലീഗിന്‍റെ ശക്തി പ്രകടനം കൂടിയായി. വൈകീട്ട് 4.15ന് സ്വപ്ന നഗരിയിൽ നിന്ന് ആരംഭിച്ച മാർച്ച് ആറു മണിയോടെയാണ് കടപ്പുറത്ത് എത്തിയത്. സംസ്ഥാനത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ റാലിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

മതം പറഞ്ഞും ജാതി പറഞ്ഞും വിദ്വേഷത്തിന്‍ വിത്തു പാകി ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച മോദി സര്‍ക്കാറിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. ഇന്ധന വിലക്കയറ്റത്തിലൂടെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന കേന്ദ്ര നയത്തിനെതിരെയും പ്രതിഷേധമുയർന്നു. സംവരണത്തില്‍ മായം ചേര്‍ത്ത്, സാമൂഹിക നീതിയെ അട്ടിമറിച്ച് മത ന്യൂന പക്ഷങ്ങളെ വഞ്ചിക്കുന്ന കേരളത്തിലെ ഇടതു സർക്കാറിനും ശക്തമായ താക്കീതായി റാലി. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, വൈദ്യുതി നിരക്ക് വർധന, പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നിയമനം തുടങ്ങിയവക്കെതിരെയും റാലിയിൽ പ്രതിഷേധമുയർത്തി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test