Vythiri, കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

hop thamarassery poster
Vythiri: വയനാട് പഴയ വൈത്തിരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശികളാണ് മരിച്ചത്.
മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്.

തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

രണ്ടുപേർ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ് അപകടം നടന്നത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test