Thiruvambady : ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോൽസവം
2024 ഫെബ്രവരി 11 ന് വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്രക്ക് ശേഷം7.30 ന് തൃക്കൊടിയേറ്റോടുകൂടി ആരംഭിച്ചു.
യൂണിയൻ പ്രസിഡൻ്റ് ഗിരി പാമ്പനാൽ , യൂണിയൻ സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, ശാഖ പ്രസിഡെൻ്റ് സുരേന്ദ്രൻ വേങ്ങംപറമ്പിൽ സെക്രട്ടറി ഭാസി ചിറ്റാനിപ്പാറ, വൈസ് പ്രസിഡെൻ്റ് വിനോദ് കൊച്ചാലുങ്കൽ, യൂത്ത് മൂമൻ്റ് ഭാരവാഹികൾ, വനിതാസംഘം ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ,ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി, മറ്റ് ശാന്തിമാരുടെയും നിരവധി ഭക്തജനങ്ങളുടെയും സാന്നിത്യത്തിൽ ക്ഷേത്രം തന്ത്രി സംപൂജ്യ ജ്ഞാന തീർത്ഥ സ്വാമികൾ തുക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
തുടർന്ന് കോഴിക്കോട് നാടൃ ധർമ്മി നടനകലാശാലയുടെ ഭരതനാട്യം, നൃത്തനൃത്ത്യങ്ങൾ ദേവി മാഹാത്‌മ്യം നൃത്ത ശിൽപ്പം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
ഇന്നത്തെ പരിപാടികൾ:
ക്ഷേത്ര ചടങ്ങുകൾ പതിവ് പോലെ , രാവിലെ 8.30 ന് ഇലഞ്ഞിക്കലമ്മക്ക് പൊങ്കാല.
വൈകിട്ട്. 5.30 ന് മെഗാ തിരുവാതിര. 7.30 ന് പ്രാദേശിക പരിപാടികൾ