Kalpetta: ഡിസംബർ പതിനഞ്ച് മുതൽ പതിനേഴ് വരെ മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ (KUTA) ഗോൾഡൻ ജൂബിലി വിജയിപ്പിക്കുവാൻ Wayanad ജില്ലാ KUTA ജനറൽ കൗൺസിൽ തീരുമാനിച്ചു. 2024-25 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു. കെ.മമ്മൂട്ടി നിസാമി (പ്രസിഡണ്ട് ) അബ്ദുസ്സലാം, ഷിന്റോ ആന്റണി (വൈ.പ്രസിഡണ്ട് ) അബ്ബാസലി. പി (ജന.സെക്രട്ടറി) ജുഫൈൽ ഹസൻ, ജൻസി രവീന്ദ്രൻ (ജോ.സെക്രട്ടറി) അബൂബക്കർ സി (ട്രഷറർ) നജീബ് മണ്ണാർ, മജീദ് പി.പി(സ്റ്റേറ്റ് കൗൺസിലേർസ്) സംസ്ഥാന ജന.സെക്രട്ടറി സുരേഷ് കുമാർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മജീദ് പി.പി. അധ്യക്ഷത വഹിച്ചു. അബ്ബാസ് പി സ്വാഗതവും അബൂബക്കർ. സി നന്ദിയും പറഞ്ഞു.