Kattippara: കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർതഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കട്ടിപ്പാറ മേഖലാ തെരെഞ്ഞെടുപ്പ് റാലി ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.
കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു.ജനദ്രോഹ ഭരണത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ വർഗ്ഗീയ കലാപങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു പോരുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ പോലും ദിനംപ്രതി ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം കൊടി പോലും ഉയർത്താൻ സാധിക്കാത്ത മുസ്ലിം ലീഗിന് അസ്ഥിത്വം നഷ്ടപ്പെട്ട അവസ്ഥയാണ്.
നാസർ കോയ തങ്ങൾ, കെ ബാബു, ഒപിഐ കോയ, പിസി തോമസ്, ടിസി വാസു,നിധീഷ് കല്ലുള്ളതോട്, കെ വി സെബാസ്റ്റ്യൻ ,കെ കെ അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു. അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. സി പി നിസാർ സ്വാഗതവും അബ്ദുൾ അസീസ് സിഎം നന്ദിയും പറഞ്ഞു.