Wayanad: Kalpetta പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നു പോകുന്നതിന്റെ CCTV ദൃശ്യങ്ങള്‍ പുറത്തു വന്നു.
കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. എന്നാല്‍ CCTV ദൃശ്യങ്ങളില്‍ കണ്ടത് കടുവയാണോ എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് വനം വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇതിനിടെ കടുവയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലാണ്.