Puthuppady: M. E. S .Thamarassery താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ' പ്രചോദനം 2023 ' പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ അടിവാരം മുപ്പതേക്ര, കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് തുടങ്ങിയ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ ലത്തീഫ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ റിയാനസ് സുബൈറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
Thamarassery താലൂക്ക് പ്രസിഡണ്ട് എ. സി അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി ടി. കെ. അതിയത്ത് സ്വാഗതം പറഞ്ഞു.എൻ. കെ അബൂബക്കർ, ജില്ലാ യൂത്ത് വിംഗ് പ്രസിഡണ്ട് ആർ. കെ ഷാഫി, കെ. എം. ഡി. മുഹമ്മദ്, ആർ. കെ മൊയ്തീൻ കോയ, ടി. കെ. സി. മുഹമ്മദ്, ശാഹുൽ ഹമീദ് സംസാരിച്ചു.സെക്രട്ടറി ടി. കെ സുബൈർ നന്ദി പറഞ്ഞു.