Malappuram: പർദ്ദയും നിഖാബും ധരിച്ച് പള്ളിയിലേക്ക് പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. Malappuram ജില്ലയിലെ ചെറുകാവിലാണ് സംഭവം. ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് ഇയാൾ പർദ്ദയും നിഖാബും ധരിച്ച് വേഷ പ്രച്ഛന്നനായി ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
അസം സ്വദേശിയായ സമീഹുൽ ഹഖിനെയാണ് വേഷം മാറി പള്ളി പരിസരത്ത് നിന്ന് നാട്ടുകാർ പിടികൂടിയത്. ഇയാളെ പിന്നീട് പോലീസിൽ ഏല്പിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. തന്റെ വസ്ത്രങ്ങൾ മോഷണം പോയതിനാലാണ് പർദ്ദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
സമൂഹത്തിൽ പല വേഷങ്ങളിലൂടെയും മാർഗങ്ങളിലൂടെയും കള്ളത്തരങ്ങളും ചൂഷണങ്ങളും നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം ഗൂഢ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അധികൃതർ ഓർമിപ്പിച്ചു.