Mananthavady: കേരള എക്സൈസ് മൊബൈൽ ഇന്റർ വെൻഷൻ യൂണിറ്റും (കെ ഇ എം യു) സുൽത്താൻ ബത്തേരി അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബു രാജിന്റെ നേതൃത്വത്തിൽ പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ കെഎൽ 20 പി 7632 പൾസർ 180 ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കഞ്ചാവ് കടത്തിയതിന് കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയിൽ കിരൺ (20), കൊള്ളിയിൽ വീട്ടിൽ പ്രവീൺ (28), എന്നിവരെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. കഞ്ചാവ് കടത്തുവാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. കേണിച്ചിറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായവർ.