Kodanchery: വിവസ്ത്രയാക്കപ്പെട്ട ഇന്ത്യൻ മതേതരത്വം, മണിപ്പൂർ കലാപം മോദി സർക്കാരിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Kodanchery മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നരേന്ദ്രമോദി സർക്കാർ കാറ്റിൽ പറത്തി മണിപ്പൂരിൽ കലാപകാരികളുടെ കയ്യിൽ ആയുധം അണിയിച്ച് മണിപ്പൂരിലെ കലാപഭൂമിയാക്കിയ മണിപ്പൂർ സർക്കാരിന് കേന്ദ്രസർക്കാർ എല്ലാ ഒത്താശയും ചെയ്തു. നരേന്ദ്ര മോദി മൗനം നടിച്ച് മണിപ്പൂർ കലാപത്തിന് എല്ലാ ഒത്താശയും ചെയ്ത് രാജ്യത്ത് ന്യൂനപക്ഷ ന്യൂനപക്ഷ ഹാത്യ നടത്തി. ആർഎസ്എസിന്റെ വിചാരധാര ഇന്ത്യയിൽ നടപ്പാക്കാനുള്ള ആർഎസ്എസ് അജണ്ട മണിപ്പൂരിൽ മോദി സർക്കാർ പ്രാവർത്തികമാക്കുകയാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പറഞ്ഞു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ, സജി നിരവത്ത്,മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാബു പട്ടരാട്ട്, സേവാദൾ നിയോജകമണ്ഡലം ചെയർമാൻ ലൈജു അരിപ്പറമ്പിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ,ലിസി ചാക്കോ, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ആലവേലി, ബേബി കോട്ടപള്ളിഎന്നിവർ പ്രസംഗിച്ചു.