Thamarassery: ചുരത്തിലെ യാത്രാദുരിതത്തിന് ശ്വാശത പരിഹാരമായ നിർദിഷ്ട ചിപ്പിലിത്തോട് മരുതി ലാവ് തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവമ്പാടി എം.എൽ.എയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയസ് ഇഞ്ചനാനിയിൽ താമരശ്ശേരി ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി. ആർ. ഒ.കുട്ടൻ, റെജി ജോസഫ്, വി.കെ.മൊയ്തു മുട്ടായി, റാഷി താമരശ്ശേരി, മാർട്ടിൻ തോമസ് തുടങ്ങിയവർ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകിയത്.ഈ വർഷത്തെസംസ്ഥാന ബഡ്ജറ്റിൽ ചുരം ബൈപ്പാസ് റോഡിൻ്റെ സാധ്യത പഠനത്തിന് ടോക്കൺ തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്.നിലവിൽ ദേശീയ പാതയുടെ കൺസൾട്ടൻ്റായ എൽ ആൻ്റ് റ്റി കൺസൾട്ടൻസിയോട് പ്രസ്തുത ബൈപ്പാസ് റോഡിൻ്റെ സാധ്യത പഠനം നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാൻ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.