Kattippara: കട്ടിപ്പാറയിൽ മികച്ച ചികിത്സ രീതികൾ ജനത്തിന് ഒരുക്കിയ Kattippara ഗ്രാമ പഞ്ചായത്തിലെ ആയൂർവേദ ഡിസ്പൻസറി & വെൽനസ് സെൻ്റർ, കട്ടിപ്പാറ ഹോമിയോ ഡിസ്പൻസറി & വെൽനസ് സെൻ്ററിനും ചികിത്സ ഗുണ നിലവാരത്തിനുള്ള ദേശീയ അംഗികാരമായ എൻ എ ബി എച്ച് സർട്ടിഫിക്കറ്റ് ലഭിച്ചു. സംസ്ഥാനത്ത് ഒരേ സമയം രണ്ട് ചികിത്സ സ്ഥാപനങ്ങൾക്ക് ഒരുമിച്ച് എൻ എ ബി എച്ച് അംഗികാരം ലഭിക്കുന്നതും Kattippara ഗ്രാമ പഞ്ചായത്തിലെ ചികിത്സ കേന്ദ്രങ്ങൾക്കാണ്. ആയുഷ് മിഷൻ്റെ ദേശീയ പുരസ്ക്കാരത്തിന് ചികിത്സ സ്ഥാപനങ്ങളെ മികച്ച അംഗികാരം ലഭിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയൊടൊപ്പം ചേർന്ന് നിന്ന് മികച്ച സേവനം കാഴ്ച്ച വെച്ച മെഡിക്കൽ ഓഫിസേഴ്സിനെയും, എല്ലാ മറ്റിതര ജീവനക്കാരെയും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ അനിൽ ജോർജ് പ്രത്യേകം പ്രശംസിച്ചു നന്ദി അറിയിക്കുകയും സ്ഥാപനങ്ങളിൽ നിന്ന് ട്രാൻസ്ഫറായ മുൻ മെഡിക്കൽ ഓഫിസർമാര, ഡോ : പ്രവീൺ കുമാറിനെ പ്രത്യേകം അഭിനന്ദിച്ചു.