Poonoor, തേക്കുംതോട്ടം എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് നജാത്ത് എജ്യു ഹബ് -തേക്കുംതോട്ടം LSS തീവ്ര പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

hop thamarassery poster

Poonoor: തേക്കുംതോട്ടം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച നജാത്ത് എജ്യു ഹബ്ബ് Poonoor തേക്കുംതോട്ടം എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി LSS തീവ്ര പരിശീലന ക്ലാസുകൾ നൽകി. നാടിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ഊന്നൽ നൽകി പ്രവർത്തനമാരംഭിച്ച എജ്യു ഹബിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. സമാപന ദിവസമായ ഇന്നലെ LSS ട്രൈനർ അൻവർ സാലിഹ് മാസ്റ്റർ ക്ലാസുകൾ നൽകി. പി. ടി. എ പ്രസിഡന്റ്‌ റാമിസ് തേക്കുംതോട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് നൗഷാദ് കെ. കെ സ്വാഗതം ആശംസിച്ചു. റഫീക്ക് കെ സി, സലാം എൻ.പി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. LSS തീവ്ര പരിശീലന ക്ലാസുകളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും കെ. കെ ലത്തീഫ് ഫൈസിയുടെ നേതൃത്വത്തിൽ ഖത്തർ വ്യവസായി കരീം സാഹിബ് വെളുത്തെടത്ത്‌ സ്പോൺസർ ചെയ്ത ഇൻസ്ട്രുമെന്റ് ബോക്സും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തേക്കുംതോട്ടം, കോളിക്കൽ,പൂനൂർ ഭാഗങ്ങളിലുള്ള ഇരുപതോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test