Narikkuni woman kidnapped at airport; Two people were arrested for stealing gold image

വിമാനത്താവളത്തിലെത്തിയ Narikkuni സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി; സ്വർണം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

hop thamarassery poster

Kannur: ഗ​ൾ​ഫി​ൽ​ നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യുവതിയിൽ നിന്നും ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

യുവതിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ ബലമായി താമസിപ്പിച്ചാണ് സ്വർണം തട്ടിയത്. പിടിയിലായവർ ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണ്. കോ​ട്ട​യം മ​ല​ബാ​ർ കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി. റം​ഷാ​ദ് (26), കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് താ​ഴെ പു​ര​യി​ൽ സ​ലാം (36) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടേ​രി​യി​ലെ മ​ർ​വാ​ൻ, അ​മീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ ദി​വ​സം ഗ​ൾ​ഫി​ൽ​ നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് Narikkuni സ്വ​ദേ​ശി​നി ബു​ഷ​റ​യി​ൽ​ നി​ന്നാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഇ​വ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ബാ​റ​ക്കി​നെ ത​ട്ടി​ക്കൊ​ണ്ടു ​പോ​യ സം​ഘം വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ബു​ഷ​റ​യി​ൽ നി​ന്ന് സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. പി​ന്നീ​ട് ഉ​മ്മ​യെ​യും മ​ക​നെ​യും കൂ​ത്തു​പ​റ​മ്പ് നീ​റോ​ളി ചാ​ലി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച് ബ​ല​മാ​യി താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി കൂ​ത്തു​പ​റ​മ്പി​ലെ ലോ​ഡ്ജി​ലു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ നീ​റോ​ളി​ച്ചാ​ലി​ലെ വി​സ്താ​ര ലോ​ഡ്ജി​ന്റെ വാ​തി​ൽ ച​വി​ട്ടി ​തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന് ഉ​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യും ബാ​ഗു​ൾ​പ്പെ​ടെ കൈ​ക്ക​ലാ​ക്കു​ക​യും​ ചെ​യ്തി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് അ​ക്ര​മ​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യ​ത്. നീ​റോ​ളി​ച്ചാ​ലി​ലെ ലോ​ഡ്ജി​ൽ അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തെ​യും പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​രു സം​ഭ​വ​ങ്ങ​ളി​ലും പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test