Thamarassery: നവ കേരള നിർമ്മിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴു വർഷത്തിനിടെ കേരളത്തിലുണ്ടായ വികസന മുന്നേറ്റങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യ മന്ത്രിയും മന്ത്രിമാരും നവംബർ 18 മുതൽ ഡിസംബർ 24 വരെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന നവകേരള സദസ്സിൽ എത്തിച്ചേരുകയാണ്.
Koduvally നിയോജക മണ്ഡലം നവകേരള സദസ്സ് നവംബർ 26 ന് ഉച്ചക്ക് 2 മണിക്ക് കൊടുവള്ളി കെ.എം ഒ സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് Thamarassery ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവർത്തനവും ഭാവിയിൽ നമ്മുടെ പഞ്ചായത്തിൽ ആവിഷ്കരിക്കേണ്ട വികസന പദ്ധതികൾ സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നവകേരള സദസ്സിൽ സമർപ്പിക്കുന്നതിനു വേണ്ടി പഞ്ചായത്ത്തല വികസന സെമിനാർ ഇന്ന് ഉച്ചക് 2:30 ന് താമരശേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ മുൻ എം.എൽ എ യും നവകേരള സദസ്സ് നിയോജക മണ്ഡലം ചെയർമാനുമായ കാരാട്ട് റസാഖ് ഉൽഘാടനം നിർവഹിക്കുന്നതാണ്.