Thamarassery: കൊടുവള്ളി നിയോജകമണ്ഡലംദേശീയ ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ലോക്സഭാ സ്ഥാനാർത്ഥി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളുടെകാപട്യം ജനം തിരിച്ചറിഞു എന്നും ,ദേശീയ ജനാധിപത്യ സഖ്യം ജനഹൃദയങ്ങളിൽ സ്ഥാനം നേടി എന്നും എം.ടി. രമേശ് പറഞ്ഞു,കേരളത്തിലെ മുന്നണി രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തു. പുതിയ കേരളത്തിനായി മോദിജിയുടെ ഗ്യാരണ്ടിക്കായി ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പൊക്ക നാരി ഹരിദാസ്അദ്ധ്യക്ഷം വഹിച്ച ഉദ്ഘാടനയോഗത്തിൽ ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വ: കെ വി സുധീർ, ഷാൻ കരിഞ്ചോല മനോജ് നടുക്കണ്ടി ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, കെ. പ്രഭാകരൻ നമ്പ്യാർ, ടി ചക്രായുധൻ,വത്സൻ മോടോത്ത്, പി.സി രാജേഷ്, ടി ശ്രീനിവാസൻ , ശ്രീവല്ലി ഗണേശ് , കെ സി രാമചന്ദ്രൻ, ദേവദാസ് കൂടത്തായി എന്നിവർ സംസാരിച്ചു