Kozhikode: വജ്ര ജൂബിലിയുടെ ഭാഗമായി കേരള NGO UNION നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രകാരം പുതുപ്പാടി പെരുമ്പള്ളി നിർമ്മിക്കുന്ന സ്നേഹ വീടിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. സംസ്ഥാനത്ത് 60 കുടുംബങ്ങൾക്കാണ് വീട് നൽക്കുന്നത്. ജില്ലയിൽ 5 വീടുകളിൽ നാലാമത്തെ വീടാണ് പുതുപ്പാടി പെരുമ്പള്ളിൽ നിർമ്മിക്കുന്നത്.
ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കൾ, അതി ദരിദ്ര വിഭാഗത്തിൽ പെട്ടവരാണ്. ജീവനക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള പ്രവർത്തനത്തിനൊപ്പം നാടിന്റെ കണ്ണീരൊപ്പുന്ന മഹത്തായ ദൗത്യത്തിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സർവീസ് സംഘടന മുന്നിട്ടിറങ്ങിയത്.
ജീവനക്കാരും നാട്ടുകാരും, ജന പ്രതിനിധികളും, വിവിധ സംഘടനാ നേതാക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയത്. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് ആശംസകൾ അർപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ, സംഘാടക സമിതി ചെയർമാൻ എം.ഇ.ജലീൽ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി രാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും, സംഘാടക സമിതി കൺവീനർ എൻ ലിനീഷ് നന്ദിയും പറഞ്ഞു.