Kozhikode: നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
അതിനിടെ Kozhikode നഗരത്തിലും നിപ കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഫറോക്ക് നഗരസഭ മുഴുവനായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നാല് പേരാണ് നിപ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്.
Kozhikode കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക്ക് നഗര സഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഫറോക്കിൽ 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ ഒരാഴ്ച ഓൺലൈനാക്കി.