Poonoor: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് അഞ്ച് ദിവസങ്ങളിലായി നടന്ന നിശാ പഠന ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനം പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി. കെ അബ്ദുസലീം, ഡാനിയ, ദേവരത്, ഷൈമേഷ് എന്നവർ സംസാരിച്ചു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ എം ജിസാന നന്ദിയും പറഞ്ഞു.