Omassery: 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഓമശ്ശേരിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു.
ഇതോടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഓമശ്ശേരിയിൽ അന്തിമ ഘട്ടത്തിലായി.ആസൂത്രണ സമിതി യോഗം,വർക്കിംഗ് ഗ്രൂപ്പ് സംഗമം, 19 വാർഡുകളിലും ഗ്രാമസഭകൾ, വയോ ജന ഗ്രാമ സഭ, ഭിന്ന ശേഷി ഗ്രാമ സഭ, പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ടം തുടങ്ങിയവ ഇതിനകം പൂർത്തീകരിച്ചു.
വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്കൊടുവിൽ സെമിനാറിലവതരിപ്പിച്ച കരട് പദ്ധതി രേഖ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമമാക്കും. ലോക സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽ കണ്ട് പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന നിർദേശത്തെ തുടർന്നാണ് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. ത്രി തല ജന പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഇരുനൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.
Omassery കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് വികസന സെമിനാർ ഉൽഘാടനം ചെയ്തു. പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി, പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര, കെ.ആനന്ദ കൃഷ്ണൻ, എം.ഷീജ ബാബു, കെ.പി.രജിത, പി.കെ.ഗംഗാധരൻ, സി.എ.ആയിഷ ടീച്ചർ, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ, എം.ഷീല, ഡി.ഉഷാദേവി ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. കോമളവല്ലി എന്നിവർ പ്രസംഗിച്ചു.