Organized by Uru Group. image_cleanup

Omassery, 2024-25 വാർഷിക പദ്ധതി: ഊരു കൂട്ടം സംഘടിപ്പിച്ചു.

HOP UAE VISA FROM 7300 INR - BANNER

Omassery: പതിനാലാം പഞ്ച വൽസര പദ്ധതിയിലെ 2024-25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി Omassery ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ പതിനേഴാം വാർഡിലെ മങ്ങാട്‌ കണ്ണങ്കോട്‌ മല പട്ടിക വർഗ്ഗ കോളനിയിൽ പ്രത്യേക ഊരു കൂട്ടം യോഗം സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഊരുകൂട്ടം ഉൽഘാടനം ചെയ്തു. ഊരു മൂപ്പൻ പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി വാർഷിക പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ പി.കെ.ഗംഗാധരൻ, കെ.ആനന്ദകൃഷ്ണൻ, പ്ലാൻ ക്ലാർക്ക്‌ കെ.ടി.അനീഷ്‌ മാധവൻ, കെ.കെ.മനോജ്‌ കുമാർ, ആർ.ജി.എസ്‌.എ.കൊടുവള്ളി ബ്ലോക്‌ കോ-ഓർഡിനേറ്റർ കെ.വൈ.ജോസ്ന, എസ്‌.ടി.പ്രമോട്ടർ വി.ആർ.രമിത, പഞ്ചായത്ത്‌ പ്രോജക്റ്റ്‌ അസിസ്റ്റന്റ്‌ ടി.ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

Omassery ഗ്രാമ പഞ്ചായത്തിലെ ഏക പട്ടിക വർഗ്ഗ കോളനിയാണ്‌ കണ്ണങ്കോട്‌ മലയിലെ എസ്‌.ടി.കോളനി. 26 കുടുംബങ്ങളിലായി 72 അംഗങ്ങളാണ്‌ കണ്ണങ്കോട്‌ മലയിലെ പട്ടിക വർഗ്ഗ കോളനിയിലുള്ളത്‌. പട്ടിക വർഗ്ഗ സമുദായത്തിലെ കരിമ്പാലൻ വിഭാഗത്തിൽ പെട്ടവരാണ്‌ മുഴുവൻ കുടുംബങ്ങളും. സർക്കാറിൽ നിന്ന് പട്ടിക വർഗ്ഗ ഉപ പദ്ധതി വിഹിതം ലഭിക്കുന്ന ഗ്രാമ പഞ്ചായത്തായതിനാൽ വാർഡുകളിൽ പദ്ധതി ആസൂത്രണ ഗ്രാമ സഭകൾ ചേരുന്നതിനു മുന്നോടിയായി പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ട യോഗം നിർബന്ധമായും ചേരണമെന്ന വ്യവസ്ഥയുണ്ട്‌.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test