Omassery, ‘അവൾക്കായി’ പദ്ധതിക്ക്‌ തുടക്കം.

hop thamarassery poster
മെൻസ്ട്രുവൽ കപ്പ്‌ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
Omassery: സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ ‘അവൾക്കായി’ പ്രോജക്റ്റിന്‌ തുടക്കമായി.പദ്ധതിയിലുൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾ,ആശാ പ്രവർത്തകർ,അങ്കണവാടി വർക്കേഴ്സ്‌,അങ്കണവാടി ഹെൽപേഴ്സ്‌,കുടുംബശ്രീ സി.ഡി.എസ്‌.മെമ്പർമാർ എന്നിവർക്ക്‌ മെൻസ്ട്രുവൽ  കപ്പ്‌ വിതരണം ചെയ്തു.പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വകയിരുത്തിയ ഫണ്ടുപയോഗിച്ചാണ്‌ ഒന്നാം ഘട്ടത്തിൽ പ്രോജക്റ്റ്‌ നടപ്പിലാക്കിയത്‌.ഡോ:എം.കെ.മുനീർ എം.എൽ.എ.യുടെ സ്പെഷ്യൽ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിനു ലഭ്യമായ മെൻസ്ട്രുവൽ കപ്പുകളും ചടങ്ങിൽ വെച്ച്‌ വിതരണം ചെയ്തു.വരും വർഷങ്ങളിൽ എല്ലാ വാർഡുകളിലും ആവശ്യക്കാർക്ക്‌ ലഭ്യമാവുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ്‌ പഞ്ചായത്തിന്റെ തീരുമാനം.ഒരു മെൻസ്ട്രുവൽ കപ്പ്‌ അഞ്ചു മുതൽ പത്തു വർഷം വരെ  ഉപയോഗിക്കാമെന്നാണ്‌ ആരോഗ്യ വിദഗ്ദർ പറയുന്നത്‌.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.നിർവ്വഹണ ഉദ്യോഗസ്ഥ മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ പദ്ധതി വിശദീകരിച്ചു.തിരുവനന്തപുരം എച്ച്‌.എൽ.എൽ.മാനേജ്‌മന്റ്‌ അക്കാദമി പ്രോജക്റ്റ്‌ അസോസിയേറ്റ്‌ ഡോ:എം.അർച്ചന ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,ഹെൽത്ത്‌ ഇൻസ്പെക്‌ടർ കെ.എം.ഉണ്ണി കൃഷ്ണൻ,ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ വി.എം.രമാദേവി,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,പബ്ലിക്‌ ഹെൽത്ത്‌ നഴ്സ്‌ പുഷ്പവല്ലി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ‘അവൾക്കായി’ പദ്ധതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test