Fifty thousand fingerlings distributed. image_cleanup

Omassery, ജനകീയ മത്സ്യകൃഷി: അമ്പതിനായിരം മൽസ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.

HOP UAE VISA FROM 7300 INR - BANNER
Omassery: ഫിഷറീസ് വകുപ്പ് പഞ്ചായത്ത്‌ മുഖേന  നടപ്പിലാക്കുന്ന ജനകീയ മൽസ്യ കൃഷി പദ്ധതിയുടെ ഭാഗമായി എക്സ്റ്റെൻസീവ്‌, സെമി ഇന്റൻസീവ്‌ കാർപ്പ് കർഷകർക്കുള്ള സൗജന്യ മത്സ്യക്കുഞ്ഞുങ്ങൾ ഓമശ്ശേരി പഞ്ചായത്തിൽ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും നേരത്തെ അപേക്ഷ നൽകിയ 355 കർഷകർക്ക്‌ കട്ല, രോഹു, മ്രിഗാൽ എന്നീ മൽസ്യക്കുഞ്ഞുങ്ങളെയാണ്‌ നൽകിയത്‌. ആകെ 50040  മൽസ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
ഓമശ്ശേരിയിൽ പഞ്ചായത്ത്‌ തല വിതരണോൽഘാടനം പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടിക്ക്‌ മൽസ്യക്കുഞ്ഞുങ്ങളെ നൽകിക്കൊണ്ട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവഹിച്ചു.
വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര, എം.ഷീജ ബാബു, പി.കെ.ഗംഗാധരൻ, അശോകൻ പുനത്തിൽ, പി.ഇബ്രാഹീം ഹാജി, കെ.ആനന്ദകൃഷ്ണൻ, എം.ഷീല, ഫിഷറീസ് പ്രോമോട്ടർമാരായ ബിന്ദു  ഹരിദാസ്, സജിത തോമസ്, ബഞ്ചമിൻ, ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി, എൻ.പി.മൂസ, അഹമ്മദ്‌ കുട്ടി വെളിമണ്ണ, സത്താർ പുറായിൽ, ബാബു കൂടത്തായി എന്നിവർ സംസാരിച്ചു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA