Omassery: അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുണ്ടുപറമ്പ് പകൽ വീട് സന്ദർശിച്ച് ഏകദിന ക്യാമ്പ് നടത്തി.
അവിടുത്തെ അന്തേവാസികൾക്കായി ആരോഗ്യവും, ആരോഗ്യ പരിപാലനവും, മാനസീകാരോഗ്യവും വ്യക്തിയും, ഏകാന്തതയും അത് നേരിടാനുള്ള മാർഗ്ഗങ്ങളും, ശീലങ്ങളും ഒഴിവു സമയ പ്രവർത്തനങ്ങളും, മാനസീക സമ്മർദ്ധങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്നീ വിഭാഗങ്ങളിൽ ക്ലാസ്സുകൾ എടുത്തു. വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ അസി. പ്രഫ.നന്ദന കെ വി, അസി. പ്രഫ. ആയിഷ ഫിദ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.