Thamarassery: ഇന്ന് രാവിലെ സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോടിന് പോകുന്ന ടൗൺ ടു ടൗൺ ബസിൽ (RPC724 SBY) ചുരത്തിൽ വെച്ച് പ്രായം ചെന്ന യാത്രക്കാരി തല കറങ്ങി വീണതിനെ തുടർന്ന് പുതുപ്പാടി ഹെൽത്ത് സെൻ്ററിൽ എത്തിക്കുകയും, അവിടെ നിന്നുള്ള നിർദേശപ്രകാരം ഉടൻ Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തത് KSRTC ജീവനക്കാർ.
ബത്തേരി ഗ്യാരേജിലെ ഡ്രൈവർ ജയചന്ദ്രൻ, കണ്ടക്ടർ അബ്ബാസ് എന്നിവരാണ് സാമൂഹിക പ്രതിബദ്ധതയോടു കൂടി സമയോചിതമായി പ്രവർത്തിച്ചത്.