Balussery: ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അവിടനല്ലൂര്‍ പൊന്നാമ്പത്ത് മീത്തല്‍ ബബിനേഷ് സി.എം(32), പൂനത്ത് നെല്ലിയുള്ളതില്‍ അരുണ്‍കുമാര്‍ എന്‍.എം (30) എന്നിവരാണ് പിടിയിലായത്.
മോഷണം പതിവായതോടെ പ്രതികളെ കണ്ടെത്തുന്നതിനായി Balussery പോലീസ് ഇൻസ്പക്ടർ എം.കെ സുരേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം എസ്.ഐ റഫീക്കിൻറെ മേൽ നോട്ടത്തിൽ സ്‌പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കപ്പുറം കുന്നോത്ത് പര ദേവത ക്ഷേത്രത്തിലെ 3 കവര വിളക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ ബബിനേഷ് നവംബർ മാസം 17ന് Balussery പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. കൂടാതെ പൂനത്തുള്ള വീട്ടിൽ നിന്നും 24000 രൂപ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.